ന്യൂ​യോ​ർ​ക്ക്: ഗ്ലെ​ൻ ഓ​ക്സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രൂ​ക്ക്ലി​ൻ, ക്വീ​ൻ​സ്, ലോം​ഗ് ഐ​ല​ൻ​ഡ് ഏ​രി​യാ​യി​ലു​ള്ള കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ഇ​ൻ കോ​ർ​പ​റേ​റ്റ്സി​ന്‍റെ ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8 വ​രെ ന​ട​ക്കും. ലെ​വി​ടൗ​ണി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലാ​ണ് (110 School Home Road, Levittown, NY-11916) ഡാ​ൻ​സും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ഫാ​മി​ലി നൈ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ഡ്മി​ഷ​ൻ പാ​സ് മൂ​ല​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൗ​ണ്‍​സി​ൽ ക്വ​യ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ഫാ. ​ജോ​ണ്‍ തോ​മ​സ് ആ​ലു​മ്മൂ​ട്ടി​ൽ പ്ര​സി​ഡ​ന്‍റാ​യ കൗ​ണ്‍​സി​ലി​ൽ ഷാ​ബു മാ​മ്മ​ൻ സെ​ക്ര​ട്ട​റി ആ​യും, ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക്വ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ദി​ലീ​പ് ചെ​റി​യാ​ൻ, ക്വ​യ​ർ മാ​സ്റ്റ​ർ ജോ​സ​ഫ് പാ​പ്പ​ൻ, ക്വാ​യ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മി​നി കോ​ശി, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജി താ​മ​ര​വേ​ലി​ൽ, ആ​ലീ​സ് ഈ​പ്പ​ൻ, എ​ൽ​സി​ക്കു​ട്ടി മാ​ത്യു എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ. ഡോ. ​വ​റു​ഗീ​സ് പ്ലാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്ക്കോ​പ്പാ, ഫാ. ​ജോ​ർ​ജ് മാ​ത്യൂ, റ​വ. ഡോ. ​സി.​കെ. രാ​ജ​ൻ, ഫാ. ​തോ​മ​സ് പോ​ൾ, ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ്, ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, ഫാ. ​ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ഫാ. ​എ​ബി ജോ​ർ​ജ് എ​ന്നി​വ​രും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.