കൊ​ച്ചി: മും​ബൈ സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഇ​ല​വ​നി​ൽ മ​ല​യാ​ളി താ​രം കെ.​പി രാ​ഹു​ലും. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ രാ​ഹു​ലി​നെ വു​കോ​മ​നോ​വി​ച്ച് ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ആ​ദ്യ 11 ൽ ​ഉ​ണ്ട്. ക​ലി​യു​ഷ്നി ഇ​ന്നും പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലാ​ണ്.

ആ​ദ്യ ക​ളി​യി​ല്‍ കൊ​ച്ചി​യു​ടെ ത​ട്ട​ക​ത്തി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ര്‍​ത്ത് തു​ട​ങ്ങി​യ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പി​ന്നീ​ടു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യം രു​ചി​ച്ചു. ര​ണ്ടു​ക ളി​യി​ലും ലീ​ഡ് നേ​ടി​യ​തി​നു ശേ​ഷ​മാ​ണ് മ​ഞ്ഞ​പ്പ​ട തോ​റ്റ​ത്. വി​ജ​യ​ത്തോ​ടെ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ല​ക്ഷ്യം.

നി​ല​വി​ല്‍ മൂ​ന്നു​പോ​യി​ന്‍റു​ള്ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ആ​ദ്യ മൂ​ന്നു ക​ളി​യി​ല്‍ നി​ന്ന് ഒ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി മും​ബൈ സി​റ്റി എ​ഫ് സി ​നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. ഇ​ന്ന് ജ​യി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാ​മ​തെ​ത്താം.