വൈസ് ചാൻസലർമാർക്ക് തൽക്കാലം തുടരാം, ഹൈക്കോടതി. വി സി മാരുടെ വാദം ചാൻസലർ കേൾക്കണം. നിലവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ പെട്ടന്നുള്ള രാജി ആവശ്യം അപ്രസക്തം.

രാജി ആവശ്യപ്പെട്ടത് ശരിയായോ എന്നും ഹൈക്കോടതി ആരാഞ്ഞു. രാജി ആവശ്യപ്പെടാൻ മറ്റൊരാൾക്ക് അധികാരമില്ല. വിസി മാരുടെ എല്ലാ വാദങ്ങളും ചാൻസലർ പരിഗണിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നവംബർ മൂന്നു വരെയാണ് വിസി മാർക്ക് കാരണം കാണിക്കലിന് സമയം നൽകിയിരിക്കുന്നത്.