ഫിലഡൽഫിയ/ തിരുവല്ല: വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ ഭവന നിർമാണത്തിനുള്ള പ്രൈമറി ഫണ്ട് പ്രശസ്ത ജീവകാരുണ്യ ഭവന നിർമാണ ലീഡർ പ്രഫ. ഡോ. എം.എസ്. സുനിലിന് കൈമാറി. മലങ്കര ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിലാണ് ഫണ്ട് കൈമാറ്റം നിർവഹിച്ചത്. ഫാ. കെ.റ്റി വർഗീസ്, ഫാ. തോമസ് സാമുവേൽ എന്നിവർ ഭാവുകങ്ങൾ നേർന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസ് ട്രഷറർ നൈനാൻ മത്തായി നന്ദി പ്രകാശിപ്പിച്ചു.
ഇടുക്കി ഭവന നിർമാണ പ്രൈമറിഫണ്ട് ഡോ. എം.എസ്. സുനിലിന് കൈമാറി



