കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശശി തരൂരിനെ പുകഴ്ത്തി ഹൈബി ഈഡൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
നേരത്തേ, തരൂരിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ ഹൈബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയാണ് ഖാർഗെ വിജയിച്ചത്. 1072 വോട്ടാണ് തരൂർ നേടിയത്.



