ന്യൂഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അഭിനന്ദനവുമായി നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. തരൂരിനും എല്ലാവിധ ആശംസകളും നേരുന്നു. ഒത്തൊരുമയോടെ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തരൂരുമായും മറ്റ് എല്ലാ നേതാക്കളുമായും ചർച്ച ചെയ്യും. വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് എല്ലാം നന്ദി അർപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിക്കായി സോണിയ ഗാന്ധി ത്യാഗം ചെയ്തെന്നും ഖാർഗെ കൂട്ടിച്ചേർത്തു.