തിരുവനന്തപുരം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ എംപി. കോണ്‍ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിലെ വിമതനായിട്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വലിയ പിന്തുണ തനിക്ക് ലഭിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും തരൂർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായം. ഖാർഗെ ഉപദേശം ചോദിച്ചാൽ പ്രകടനപത്രികയിൽ താൻ മുന്നോട്ട് വച്ച കാര്യങ്ങൾ നടപ്പാക്കാൻ പറയുമെന്നും തരൂര്‍ പറഞ്ഞു.



