ക​ർ​ണൂ​ൽ: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ത​ന്‍റെ റോ​ൾ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. താ​ൻ പാ​ർ​ട്ടി​യി​ൽ എ​ന്ത് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് ഖാ​ർ​ഗെ​ജി, സോ​ണി​യാ​ജി എ​ന്നി​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു‌​ടെ തെ​ലുങ്കാ​ന പ​ര്യ‌​ട​ന​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.

“കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ അന്തിമ തീരുമാനം പ്ര​സി​ഡന്‍റാണ് എടുക്കുന്നത്; പാ​ർ​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള ന​യം അ​ദേ​ഹം തീ​രു​മാ​നി​ക്കും’- രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ പാ​ർ​ട്ടി​യു‌​ടെ മു​ഖ​മാ​യി തു​ട​രു​ന്ന വേ​ള​യി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ റോ​ൾ എ​ന്താ​യി​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി​യാ​ണ് രാ​ഹു​ൽ ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.