ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: 137 വ​​​​​ർ​​​​​ഷ​​​​​ത്തെ ച​​​​​രി​​​​​ത്ര​​​​മു​​​ള്ള കോ​​​​​ൺ​​​​​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു മ​​​​ത്സ​​​​രം ന​​​​ട​​​​ന്ന​​​​ത് ആ​​​​റാം ത​​​​വ​​​​ണ. 24 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആദ്യമായാണ് ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന് പുറത്തുനിന്നും കോൺഗ്രസിന് അധ്യക്ഷനെ ലഭിക്കുന്നത്.

1939, 1950, 1977,1997, 2000 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മ​​ത്സ​​​​രം നടന്നത്. 1977ൽ ​​​​കെ. ബ്ര​​​​ഹ്മാ​​​​ന​​​​ന്ദ റെ​​​​ഡ്ഢി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​തു മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു​.

1939ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ആ​​​​ദ്യ​​​​മാ​​​​യി മ​​​​ത്സ​​രം ന​​​​ട​​​​ന്ന​​​​ത്. അ​​​​ന്ന് മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന പി. ​​​​സീ​​​​താ​​​​രാ​​​​മ​​​​യ്യ, നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സി​​​​നോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം 1950ൽ ​​​​ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പു​​​​രു​​​​ഷോ​​​​ത്തം ദാ​​​​സ് ടാ​​​​ണ്ഡ​​​​നും ആ​​​​ചാ​​​​ര്യ കൃ​​​​പ​​​​ലാ​​​​നി​​​​യും മ​​ത്സ​​​​രി​​​​ച്ചു. സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ്ഭാ​​​​യ് പ​​​​ട്ടേ​​​​ലി​​​​ന്‍റെ അ​​​​നു​​​​യാ​​​​യി​​യാ​​​​യ ടാ​​​​ണ്ഡ​​​​ൻ, അ​​​​ന്ന​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ കൃ​​​​പ​​​​ലാ​​​​നി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

1977ൽ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ക​​​​ന​​​​ത്ത തോ​​​​ൽ​​​​വി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​വ്കാ​​​​ന്ത് ബ​​​​റു​​​​വ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കെ. ​​​​ബ്ര​​​​ഹ്മാ​​​​ന​​​​ന്ദ റെ​​​​ഡ്ഢി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. സി​​​​ദ്ധാ​​​​ർ​​​​ഥ ശ​​​​ങ്ക​​​​ർ റേ, ​​​​ക​​​​ര​​​​ൺ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​ണു റെ​​​​ഡ്ഢി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

20 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം 1997ൽ ​​​​ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സീ​​​​താ​​​​റാം കേ​​​​സ​​​​രി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ത്രി​​​​കോ​​​​ണ മ​​​​ത്‌​​​​സ​​​​ര​​​​ത്തി​​​​ൽ ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നെ​​​​യും രാ​​​​ജേ​​​​ഷ് പൈ​​​​ല​​​​റ്റി​​​​നെ​​​​യു​​​​മാ​​​​ണ് കേ​​​​സ​​​​രി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കേ​​​​സ​​​​രി​​​​ക്ക് ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​ച്ചാ​​​​ൽ മു​​​​ഴു​​​​വ​​​​ൻ സം​​​​സ്ഥാ​​​​ന കോ​​​​ൺ​​​​ഗ്ര​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ളും കേ​​​​സ​​​​രി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ചു. 6,224 വോ​​​​ട്ട് കേ​​​​സ​​​​രി നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ പ​​​​വാ​​​​റി​​​​ന് 882ഉം ​​​​പൈ​​​​ല​​​​റ്റി​​​​ന് 354ഉം ​​​​വോ​​​​ട്ടാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്.

2000ൽ ​​​​അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു സോ​​​​ണി​​​​യ ​​ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ജി​​​​തേ​​​​ന്ദ്ര പ്ര​​​​സാ​​​​ദ മ​​​​ത്‌​​​​സ​​​​രി​​​​ച്ചു. ആ​​​​ദ്യ​​​​മാ​​​​യാ​​​​യി​​​​രു​​​​ന്നു ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബാം​​​​ഗം മ​​​​ത്‌​​​​സ​​​​രം നേ​​​​രി​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ, വ​​​​ൻ മാ​​​​ർ​​​​ജി​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു സോ​​​​ണി​​​​യ​​​​യു​​​​ടെ ജ​​​​യം.

സോ​​​​ണി​​​​യ 7400ലേ​​​റെ വോ​​​​ട്ട് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ജി​​​​തേ​​​​ന്ദ്ര പ്ര​​​​സാ​​​​ദ​​​​യു​​​​ടെ പെ​​​​ട്ടി​​​​യി​​​​ൽ വീ​​​​ണ​​​​ത് വെ​​​​റും 94 വോ​​​​ട്ട്! 1998ൽ ​​​​അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ സോ​​​​ണി​​​​യ 22 വ​​​​ർ​​​​ഷം പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം വ​​​ഹി​​​ച്ചു. 2017-2019 കാ​​​​ല​​​​ത്ത് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ധ്യ​​​​ക്ഷ​​​​ൻ. രാ​​​ഹു​​​ൽ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ 2019ൽ ​​​സോ​​​ണി​​​യ താ​​​ത്കാ​​​ലി​​​ക അ​​​ധ്യ​​​ക്ഷ​​​യാ​​​യി.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ച​​​​തി​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് സോ​​​​ണി​​​​യ​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ്. സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം 40ലേ​​​​റെ വ​​​​ർ​​​​ഷം ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബാം​​​​ഗം കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ്വാ​​​​ത​​​​ന്ത്ര്യ​​​​പ്രാ​​​​പ്തി​​​​ക്കു​​​​ശേ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 17 അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ൽ അ​​​​ഞ്ചു പേ​​​​ർ ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു.

ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു(1951-1955 ), ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി(1969, 1978-1984), രാ​​​​ജീ​​​​വ്ഗാ​​​​ന്ധി(1985-1991), സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി(1998-2017, 2019-2022), രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി(2017-2019) എ​​​​ന്നി​​​​വ​​​​രാ​​​​ണു സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ച ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ.

ആ​​​​ചാ​​​​ര്യ കൃ​​​​പ​​​​ലാ​​​​നി, പ​​​​ട്ടാ​​​​ഭി സീ​​​​താ​​​​രാ​​​​മ​​​​യ്യ, പു​​​​രു​​​​ഷോ​​​​ത്തം ദാ​​​​സ് ടാ​​​​ണ്ഡ​​​​ൻ, യു.​​​​എ​​​​ൻ. ധേ​​​​ബ​​​​ർ, കെ. ​​​​കാ​​​​മ​​​​രാ​​​​ജ്, എ​​​​സ്. നി​​​​ജ​​​​ലിം​​​​ഗ​​​​പ്പ, ജ​​​​ഗ്ജീ​​​​വ​​​​ൻ റാം, ​​​​ശ​​​​ങ്ക​​​​ർ ദ​​​​യാ​​​​ൽ ശ​​​​ർ​​​​മ, ദേ​​​​വ​​​​കാ​​​​ന്ത് ബ​​​​റു​​​​വ, കെ. ​​​​ബ്ര​​​​ഹ്മാ​​​​ന​​​​ന്ദ റെ​​​​ഡ്ഢി, പി.​​​​വി. ന​​​​ര​​​​സിം​​​​ഹ റാ​​​​വു, സീ​​​​താ​​​​റാം കേ​​​​സ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണു സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ൾ.