ബ്രിസ്ബേൻ: കനത്ത മഴ മൂലം ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടേതുൾപ്പെടയുള്ള രണ്ട് സന്നാഹമത്സരങ്ങൾ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു.
ഇന്ത്യ – ന്യൂസിലൻഡ്, ബംഗ്ലാദേശ് – ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഗാബ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴ മൂലം പിച്ചും ഔട്ട്ഫീൽഡും നനഞ്ഞതിനാൽ മത്സരം ഉപേക്ഷിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.
ബ്രിസ്ബേനിലെ അലൻ ബോർഡർ സ്റ്റേഡിയത്തിൽ(ന്യൂമാൻ ഓവൽ) നടക്കാനിരുന്ന ബംഗ്ലാ-ദക്ഷിണാഫ്രിക്ക മത്സരവും കനത്ത മഴ മൂലമാണ് ഉപേക്ഷിച്ചത്. രണ്ട് മത്സരങ്ങളുടെയും ടോസിടൽ ചടങ്ങ് പോലും നടത്താനായില്ല.
അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ സന്നാഹമത്സരം രണ്ടാം ഇന്നിംഗ്സിൽ പാക് പട 2.2 ഓവറിൽ 19/0 എന്ന നിലയിൽ ബാറ്റിംഗ് തുടരുന്പോൾ മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയിരുന്നു.



