ഗീ​ലോം​ഗ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഹാ​ട്രി​ക്ക് നേ​ടി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​എ​ഇ താ​രം കാ​ർ​ത്തി​ക് പ​ള​നി​യ​പ്പ​ൻ മെ​യ്യ​പ്പ​ൻ. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ത്തി​ലാ​ണ് 22 വ​യ​സു​കാ​ര​നാ​യ താ​രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ല​ങ്ക​ൻ ഇ​ന്നിം​ഗ്സി​ലെ 15-ാം ഓ​വ​റി​ലാ​ണ് മെ​യ്യ​പ്പ​ൻ ശ്രീ​ല​ങ്ക​യു​ടെ ന​ടു​വൊ​ടി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. ഓ​വ​റി​ലെ അ​വ​സാ​ന മൂ​ന്ന് പ​ന്തു​ക​ളി​ലാ​ണ് മെ​യ്യ​പ്പ​ൻ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​വ​റി​ൽ നാ​ലാം പ​ന്തി​ൽ ഭാ​നു​ക ര​ജ​പ​ക്സെ ഉ​യ​ർ​ത്തി​യ​ടി​ച്ച പ​ന്ത് കാ​ഷി​ഫ് ദൗ​ദി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് മെ​യ്യ​പ്പ​ൻ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. അ‌‌‌​ടു​ത്ത പ​ന്തി​ൽ ച​രി​ത് അ​സ​ല​ങ്ക​യെ ഗൂ​ഗ്ലി​യി​ൽ കു​ടു​ക്കി വിക്കറ്റ് കീപ്പർ അ​ര​വി​ന്ദി​ന്‍റെ കൈ​ക​ളി​ൽ എ​ത്തി​ച്ച് ഗോ​ൾ​ഡ​ൻ ഡ​ക്കി​ന് പു​റ​ത്താ​ക്കി.

ഹാ​ട്രി​ക്ക് നേ​ട്ടം അ‌‌​ടു​ത്തെ​ത്തി​യ സ​മ​ർ​ദം ബാ​ധി​ക്കാ​തെ തൊ‌​ടു​ത്ത അ​വ​സാ​ന പ​ന്തി​ൽ ദാ​സു​ൻ ശ​ന​ക​യെ മെ​യ്യ​പ്പ​ൻ കാ​സി​ൽ ചെ​യ്തു. മ​നോ​ഹ​ര​മാ​യി കു​ത്തി​തി​രി​ഞ്ഞെ​ത്തി​യ പ​ന്ത് ശ​ന​ക​യു​ടെ പാ​ഡി​നും ബാ​റ്റി​നു​മി​ട​യി​ലൂ​ടെ സ്റ്റ​ന്പി​ൽ കൊ​ണ്ട​തോ​ടെ മെ​യ്യ​പ്പ​ൻ ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

ട്വന്‍റി-20 ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരമായ മെയ്യപ്പൻ, ലോകകപ്പിൽ ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ഹാട്രിക്ക് നേടുന്ന അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ താരമെന്ന പദവിയും സ്വന്തമാക്കി.

നാ​ലോ​വ​റി​ൽ 19 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത മെ​യ്യ​പ്പ​ന്‍റെ ക​രു​ത്തി​ൽ ല​ങ്ക​ൻ ഇ​ന്നിം​ഗ്സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 152 റ​ൺ​സി​ലൊ​തു​ങ്ങി.