പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ ഇ​ന്ധ​ന​ടാ​ങ്ക​ര്‍ മി​നി വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു. ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന 12000 ലി​റ്റ​ര്‍ പെ​ട്രോ​ള്‍ റോ​ഡി​ല്‍ വീ​ണു.

ഇ​ന്ധ​ന ചോ​ര്‍​ച്ച​യെ​തു​ട​ര്‍​ന്ന് അ​ടൂ​രി​ലെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലെ​യും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

ടാ​ങ്ക​ര്‍ മ​റി​ഞ്ഞ​തി​നു ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള സ്ഥ​ലം ഡെ​യ്ഞ്ച​ര്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. അ​ടൂ​ര്‍ വ​ട​ക്ക​ത്തു​കാ​വി​ല്‍ ഉ​ച്ച​യ്ക്ക് 12.45 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നു വ​ന്ന ടാ​ങ്ക​റാ​ണ് മ​റി​ഞ്ഞ​ത്.

പ​രി​ക്കേ​റ്റ ര​ണ്ട് വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ര്‍​മാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.