വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: താ​​​യ്‌​​​വാ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടു യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ്ര​​​വേ​​​ശി​​​ച്ച​​​താ​​​യി യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് ഹൗ​​​സ് സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി​​​യു​​​ടെ താ​​​യ്‌​​​വാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം പ്ര​​​കോ​​​പ​​​നം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​ണു യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​ങ്ങോ​​​ട്ടു നീ​​​ങ്ങു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​യി​​​ലെ സ​​​ഞ്ചാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്നു യു​​​എ​​​സ് പ​​​റ​​​യു​​​ന്നു.

യു​​​എ​​​സ്എ​​​സ് ആ​​​ന്‍റി​​​യേ​​​റ്റം, യു​​​എ​​​സ്എ​​​സ് ചാ​​​ൻ​​​സ​​​ലേ​​​ഴ്സ്‌​​​വി​​​ൽ എ​​​ന്നീ ഗൈ​​​ഡ​​​ഡ് മി​​​സൈ​​​ൽ ക്രൂ​​​സ​​​റു​​​ക​​​ളാ​​​ണു ‌താ​​​യ്‌​​​വാ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ നീ​​​ങ്ങു​​​ന്ന​​​ത്. യു​​​എ​​​സും പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​തി​​​നു മു​​​ന്പും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു മു​​​തി​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. താ​​​യ്‌​​​വാ​​​നെ വി​​​മ​​​ത​​​പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടു​​​മാ​​​ത്രം ക​​​രു​​​തു​​​ന്ന ചൈ​​​ന ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ളെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യി ക​​​രു​​​തു​​​ന്നു.

നാ​​​ൻ​​​സി പെ​​​ലോ​​​സി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം താ​​​യ്‌​​​വാ​​​ന്‍റെ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി വ​​​ള​​​ഞ്ഞ് അ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നീ​​​ക്കം നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണെ​​​ന്നും ഏ​​​തു പ്ര​​​കോ​​​പ​​​ന​​​ത്തെ​​​യും നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു.