ന്യൂയോർക് : സൺ വാലിയിലെ ബില്യണയർ സമ്മർ ക്യാമ്പിൽ പുതിയ ബിസിനസ് ചർച്ചകൾ പൊടിപൊടിക്കുന്നു. പക്ഷേ പുറത്ത് സംസാര വിഷയമാകുന്നത് അവിടെ എത്തിയവരുടെ പുത്തൻ വിശേഷങ്ങളാണ്. ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമയും 81 കാരനുമായ റോബർട്ട് ക്രാഫ്റ്റ് കാമുകി ഡാന ബ്ലംബെർഗിനെ അണിയിച്ച വിവാഹനിശ്ചയ മോതിരമാണ് ഇപ്പൊൾ ചർച്ചയായത്.

8.3 ബില്യൺ ഡോളർ മൂല്യമുള്ള ക്രാഫ്റ്റ് സിഇഒ റോബർട്ട് മൂന്ന് വർഷത്തെ ഡേറ്റിംഗിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒഫ്താൽമോളജിസ്റ്റ് ബ്ലംബെർഗിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് എന്നാണ് വാർത്തകൾ. ഇരുവരും വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള വാർത്തകൾ മറച്ചുവെച്ചിരുന്നു. എന്നാൽ ക്രാഫ്റ്റിന്റെ ഡിസൈനർ സുഹൃത്ത് കൂടിയായ ടോമി ഹിൽഫിഗർ ആണ് ഇക്കഴിഞ്ഞ മാർച്ച് 5 ന് ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

ശത കോടീശ്വരനായ ക്രാഫ്റ്റിന്റെ രണ്ടാം വിവാഹമാണിത്. കോളേജ് പ്രണയിനിയായ മൈറയെയാണ് ക്രാഫ്റ്റ് ആദ്യം വിവാഹം കഴിച്ചത്. 2011-ൽ കാൻസർ ബാധിച്ചാണ് മൈറ മരിച്ചത്. ജൂലൈ 6 മുതൽ 10 വരെ നീളുന്ന അഞ്ച് ദിവസത്തെ ബില്യണയർ സമ്മർ ക്യാമ്പ് ഐഡഹോയിലെ സാവ്തൂത്ത് നാഷണൽ ഫോറസ്റ്റിന്റെ അരികിലുള്ള ഒരു ചെറിയ പട്ടണത്തിലാണ് നടക്കുന്നത്.