ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ തങ്ങളുടെ വിദ്യാർഥികളും ഒരാൾ പൂർവവിദ്യാർഥിയുമാണെന്ന് മുസ്താംഗ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് സാർജന്റ് ഗാരി നൈറ്റ് അറിയിച്ചു നഗരത്തിന്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച അഞ്ച് പേരുടെയും ശരീരത്തിൽ പരുക്കുകളുണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളികളയുന്നില്ല. നിലവിൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല