ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക കലാമേളയുടെ റജിസ്ട്രേഷൻ ഏപ്രിൽ 28ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരം നടക്കുന്നത് മെയ് നാലിന് ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിലാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായി വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും.
വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകം, ആൺകുട്ടിക്ക് കലാപ്രതിഭ എന്നിവയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് പ്രൈസും നൽകും.
കൂടാതെ വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാകാനായിൽ ഓഗസ്റ്റിൽ നടക്കുന്ന ഫോമാ നാഷനൽ കൺവൻഷനിലെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്ന് ആർവിപി ടോമി എടത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കോഓർഡിനേറ്റർ ജൂബി വള്ളിക്കളം – 312 685 5829, കോഓർഡിനേറ്റേഴ്സ് ആഷാ മാത്യു – 612 986 2663, ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068, ലിന്റാ ജോളിസ് – 224 432 7602, ശ്രീജയ നിഷാന്ത് – 847 769 1672