ഏപ്രിൽ 26ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ രാഹുൽ ഗാന്ധി മത്സരരംഗത്തുണ്ടാകും. വയനാട്ടിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് എംപിയായ രാഹുൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവ് ആനി രാജയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. കേരളത്തിലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഗോധയിലേക്കാണ് ഇനി എല്ലാവരുടെയും കണ്ണ്.

അമേഠിയിലെയും റായ്ബറേലിയിലെയും പ്രധാന മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം  ഏപ്രിൽ 26 ന് ആരംഭിക്കും. പ്രിയങ്കാ ഗാന്ധിയും രാഹുലും അമേഠിയിലേക്കും റായ്ബറേലിയിലേക്കും പോകുന്നതിന് മുമ്പ് അയോധ്യ സന്ദർശിച്ച് രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഈ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു