25000 ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുന്നത്. 
 
എസ്എസ്എൽസി മൂല്യനിർണ്ണയം ശനിയാഴ്ചയോടെ പൂർത്തിയായിട്ടുണ്ട്. ഹയർ സെക്കൻഡറി മൂല്യ നിർണ്ണയം ഈ ആഴ്ചയോടെ പൂർത്തീകരിച്ച് മെയ് രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. 

ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയാകും ഇത്തവണയും ഫലം വേ​ഗത്തിൽ ലഭ്യമാകുക.

വിദ്യാർത്ഥികൾക്ക് കേരള എസ്എസ്എൽസി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in അവരുടെ ഫലം പരിശോധിക്കാം.