ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും. യു​എ​സ് നാ​ഷ​ണ​ൽ ഹൈ​വേ ട്രാ​ഫി​ക് സേ​ഫ്റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ൽ ഇ​ന്‍റീ​രി​യ​ർ ട്രി​മ്മി​ൽ കു​ടു​ങ്ങി ത​നി​യെ വേ​ഗം കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

സൈ​ബ​ർ​ട്ര​ക്ക് ഇ​ല​ക്ട്രി​ക് പി​ക്ക​പ്പ് ട്ര​ക്കി​ന്‍റെ ഡെ​ലി​വ​റി ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ടെ​സ്‌​ല ആ​രം​ഭി​ച്ച​ത്. വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ടെ​സ്‌​ല​യു​ടെ ഓ​ഹ​രി വി​ല​യി​ൽ ഇ​ടി​വ് സം​ഭ​വി​ച്ചു.