Indiatoday Malayalam

ബിസിനസ്

ഫോട്ടോ ഗാലറി

വീഡിയോ

വിനോദം

ടെക്

ഓട്ടോ

ഇന്ത്യാ ടുഡേ സ്പെഷ്യൽ

ക്രൈം

വെെറൽ

പ്രവാസി

അഭിപ്രായം

സ്ത്രീ

വിദ്യാഭ്യാസം

ആരോഗ്യം

യാത്രാ

ജാതകം

ജ്യോതിഷം

ശാസ്ത്രം

ജില്ലാ വാർത്തകൾ

വിഷ്വൽ സ്റ്റോറി

Patanjali issues fresh Apology: മാപ്പ്… മാപ്പ്… മാപ്പ്; ‘വലിയ’ മാപ്പപേക്ഷയുമായി പതഞ്ജലി

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളുടെ വാദം കേൾക്കുന്നതിനിടെ, പത്രങ്ങളിൽ നൽകിയ മാപ്പിൻ്റെ വലുപ്പം നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

രാംദേവും അദ്ദേഹത്തിൻ്റെ സഹായി ബാലകൃഷ്ണയും സുപ്രീം കോടതിയുടെ വിമർശത്തിന് ശേഷം പത്രങ്ങളിൽ വലിയ ക്ഷമാപണം പ്രസിദ്ധീകരിച്ചുരാംദേവും അദ്ദേഹത്തിൻ്റെ സഹായി ബാലകൃഷ്ണയും സുപ്രീം കോടതിയുടെ വിമർശത്തിന് ശേഷം പത്രങ്ങളിൽ വലിയ ക്ഷമാപണം പ്രസിദ്ധീകരിച്ചു

IT Malayalam

IT Malayalam

  • ന്യൂഡൽഹി,
  • 24 Apr 2024,
  • (Updated 24 Apr 2024, 12:22 PM IST)

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞു. ആദ്യം പറഞ്ഞ മാപ്പപേക്ഷ വലുതായി കാണാത്ത രീതിയിൽ പ്രദർശിപ്പിക്കാത്തതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇരുവരേയും രൂക്ഷമായി വിമർശിച്ചിരുന്നു.

ഇന്ത്യൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ/ ഉത്തരവുകൾ പാലിക്കാത്തതിന് അല്ലെങ്കിൽ അനുസരണക്കേട് കാണിച്ചതിന് പതഞ്ജലി ആയുർവേദിനെ പ്രതിനിധീകരിച്ച് തങ്ങളുടെ വ്യക്തിപരമായ ശേഷിയിലും നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാംദേവും ബാലകൃഷ്ണയും പരസ്യത്തിൽ പറഞ്ഞു.

ഞങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സംഭവിച്ച തെറ്റിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്നത് ഞങ്ങൾ ഉറപ്പ് നൽകുന്നു,” മാപ്പപേക്ഷയിൽ പറയുന്നു