വിളകളുടെ വിലയിലും നദീതടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട്ടിൽ നിന്നുള്ള 200 ഓളം കർഷകർ ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു. ആത്മഹത്യ ചെയ്ത കർഷരുടേതെന്ന് അവകാശപ്പെട്ടുള്ള തലയോട്ടികളും എല്ലുകളുമായായിരുന്നു പ്രതിഷേധം. 

കാർഷികമേഖലയിൽ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദ്ധാനം ചെയ്തിട്ടും വിളകളുടെ വില വർധിപ്പിച്ചിട്ടില്ലെന്നാണ് കർഷകർ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആരോപണം.

2019 ലെ തിരഞ്ഞെടുപ്പിൽ, വിളകളുടെ ലാഭം ഇരട്ടിയാക്കുമെന്നും നദികളെ പരസ്പരം ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു,” നാഷണൽ സൗത്ത് ഇന്ത്യൻ റിവർ ഇൻ്റർലിങ്കിംഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് അയ്യക്കണ്ണ് ഇന്ത്യ ടുഡേയോട് പറഞ്ഞു.