ജലന്ധർ: ബിജെപി നേതാവ് റോബിൻ സാംപ്ല ആംആദ്മി പാർട്ടിയിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ചയാണ് റോബിൻ സാംപ്ല ആംആദ്മി പാർട്ടിയിൽ ചേർന്നത്. പഞ്ചാബ് ബിജെപിയുടെ പട്ടികജാതി മോർച്ചയുടെ വൈസ് പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.

മുന്‍ ആപ് എംഎല്‍എയായിരുന്ന ശീതള്‍ അങ്കുറാള്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഒഴിവു വന്ന ജലന്തര്‍ വെസ്റ്റ് മണ്ഡലത്തില്‍ റോബിന്‍ സാംപ്ലയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.