തൃശൂർ: പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നിർത്തിവെച്ച വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തി. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.

പുലർച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയതിലും പൂരപ്രേമികൾ പ്രതിഷേധത്തിലാണ്. 

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു.

പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താൻ തയ്യാറായിട്ടുണ്ട്. രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലായിരിക്കും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്.  

  മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തിയത്. 

വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും.