ദൂരദര്‍ശൻ (Doordarshan) ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ (Logo) നിറംമാറ്റം. ചുവപ്പ് നിറത്തിൽ നിന്നും കാവിയിലേക്കാണ് (Saffron) മാറ്റിയത്. ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ലോ​ഗോ മാറ്റത്തിൽ വിശദീകരണവുമായി ദൂർദർശനും രം​ഗത്തെത്തിയിരുന്നു. 

ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റിലുണ്ട്. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടേയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസ് പോസ്റ്റിൽ പറഞ്ഞു.