ദൈവം സമാധാനമാണെന്നും, അവനിൽ വിശ്വസിക്കുന്നവർക്ക് യുദ്ധത്തെ നിരാകരിക്കാതിരിക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് പാപ്പ. സാമൂഹ്യമാധ്യമമായ എക്സ്-ട്വിറ്ററിൽ ഏപ്രിൽ പതിനെട്ടിന് കുറിച്ച സന്ദേശത്തിലൂടെയാണ് സമാധാനം ഇല്ലാതാക്കുന്ന യുദ്ധത്തിനെതിരെ പാപ്പാ ശബ്ദമുയർത്തിയത്.

“ദൈവം സമാധാനമാണ്, അവൻ സമാധാനം ആഗ്രഹിക്കുന്നു. സംഘർഷങ്ങളെ വഷളാക്കുന്ന യുദ്ധങ്ങളെ, ദൈവത്തിൽ വിശ്വസിക്കുന്നവർ നിരാകരിക്കണം. യുദ്ധം എപ്പോഴും ഒരു പരാജയം മാത്രമാണ്. ലക്ഷ്യമില്ലാത്ത ഒരു വഴിയാണത്. അത് ഒരു ചക്രവാളങ്ങളും തുറക്കുന്നില്ലെന്ന് മാത്രമല്ല, പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്യുന്നു” പാപ്പാ കുറിച്ചു. സമാധാനം എന്ന ഹാഷ്ടാഗോയോടെയായിരുന്നു പാപ്പായുടെ സന്ദേശം.