നാല് വർഷം മുമ്പ് ജമ്മു കശ്മീരിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സൈനികൻ്റെ കുടുംബത്തിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മേജർ അനുജ് സൂദിൻ്റെ വിധവയായ ആക്രിതി സൂദ്, 2019, 2020 കാലത്തെ സർക്കാർ പ്രമേയങ്ങൾ പ്രകാരം വിമുക്തഭടന്മാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ ജനിച്ചവരോ 15 വർഷം തുടർച്ചയായി താമസിക്കുന്നവരോ ആയ വ്യക്തികൾക്ക് മാത്രമാണ്  പ്രമേയങ്ങൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അവകാശം. സൂദിൻ്റെ കുടുംബത്തിന് യോഗ്യതയില്ലെന്നാണ് ആദ്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.

സൂദിൻ്റെ കേസ് പ്രത്യേകമായി പരിഗണിച്ച് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന കോടതിയുടെ നിർദേശത്തോട് പ്രതികരിച്ച അഡ്വക്കേറ്റ് ജനറൽ ബീരേന്ദ്ര സറഫ്, കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചതായി ബുധനാഴ്ച ബെഞ്ചിനെ അറിയിച്ചു.