ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ബിജ്‌ബെഹറ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ തീവ്രവാദികൾ രണ്ട് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

ഇന്ന് വൈകുന്നേരം ഭീകരർ പ്രദേശവാസികളല്ലാത്തവർക്ക് നേരെ വെടിയുതിർത്തതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ബിഹാർ സ്വദേശിയായ ശങ്കർ ഷായുടെ മകൻ രാജാ ഷായാണ് മരിച്ചത്.