കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. പ്ര​വാ​സി​വോ​ട്ടു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ര്‍​ണാ​യ​ക​ഘ​ട​ക​മാ​ണെ​ന്നും പ്ര​വാ​സി​ക​ളെ മ​റ​ന്ന കേ​ന്ദ്ര – സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രാ​യി ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ധി എ​ഴു​തു​മെ​ന്നും ജ​യിം​സ് കൂ​ട​ല്‍ പ​റ​ഞ്ഞു.

ഒ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. വീ​ട്ടു​മു​റ്റ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണം. കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഒ​ഐ​സി​സി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് ജ​യിം​സ് കൂ​ട​ലി​ന്‍റെ സ്ഥാ​ന​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. ക​ല​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ലം മു​ത​ല്‍ ജ​യിം​സ് കൂ​ട​ലു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഒ​ഐ​സി​സി ന​ട​ത്തി വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ വി​ജ​യ​ത്തി​നാ​യി ജ​യിം​സ് കൂ​ട​ലി​ന്‍റെ ഭ​വ​ന​ത്തി​ല്‍ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​യിം​സ് കൂ​ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

കെ​പി​സി​സി വ​ക്താ​വ് അ​നി​ല്‍ ബോ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദേ​വ​കു​മാ​ര്‍ കോ​ന്നി,

കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ഡി​സി​സി സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, എ​ലി​സ​ബ​ത്ത് അ​ബു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, കോ​ന്നി തെ​ര​ഞ്ഞ​ടു​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ റോ​ജി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ഐ​വാ​ന്‍,

വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ ര​വി​പി​ള്ള, കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ന്‍റ് രാ​ജ​ന്‍ പി. ​ഡാ​നി​യേ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജോ​മോ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് റ​ല്ലു പി. ​രാ​ജു, കോ​ന്നി മ​ണ്ഡ​ലം മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ എ​സ്. ത​മ്പി, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സൗ​ദ റ​ഹി, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​വി. രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.