തിരക്കേറിയ ജീവിത സംസ്കാരത്തിൽ ജോലി ജീവിത്തിനിടയിൽ ഒരു അവധി കിട്ടിയാൽ നന്നായിരുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. കൂടാതെ അധിക സമയം വരുന്ന ജോലി സമ്മർദ്ദം കൊണ്ടുണ്ടാകുന്ന ഡിപ്രഷൻ ഉൾപ്പെടെയുള്ള അവസ്ഥകളും. ഇതിനെല്ലാം പരിഹാരമായാണ് പുതിയ ഒരു അവധി പ്രഖ്യാപിച്ചിരികികുകയാണ് ഒരു കമ്പനി. ഫാറ്റ് ഡോങ് ലായ് എന്ന ചൈനീസ് കമ്പനിയാണ് ദുഖ അവധി (Sad Leave) എന്ന ആശയുമായി രംഗത്തെത്തിയത്.

പ്രശസ്ത സൂപ്പർമാർക്കറ്റ് ശൃംഖലയാണ് ജീവനക്കാർക്ക്  ‘സാഡ് ലീവ്’ ആനുകൂല്യം അവതരിപ്പിച്ചത്. മാനേജർമാരുടെ അനുമതി ആവശ്യമില്ലാതെ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസം വരെ ഈ അവധിയെടുക്കാൻ അനുമതിയുണ്ട്.

“ദുഃഖഅവധി” എന്ന ആശയം വൈകാരിക ക്ഷേമത്തിനായുള്ള മനുഷ്യൻ്റെ ആവശ്യകതയെ അംഗീകരിക്കുന്നു. ഓരോരുത്തരും കാലാകാലങ്ങളിൽ ദുഃഖം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നു. ജീവനക്കാരുടെ വൈകാരിക ആവശ്യങ്ങൾ അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഫാറ്റ് ഡോങ് ലായിയുടെ സ്ഥാപകനായ യു ഡോങ് ലായ് ഈ പദ്ധതിക്ക് ഊന്നൽ നൽകി.