ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 2024-2026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് യൂ​ത്ത്‌ പ്ര​തി​നി​ധി​യാ​യി ന്യൂ​യോ​ർ​ക്കി​ലെ സം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ല​ൻ കൊ​ച്ചൂ​സ് മ​ത്സ​രി​ക്കു​ന്നു.

പ്ര​സം​ഗി​ക​ൻ, മ​ത-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് അ​ല​ൻ കൊ​ച്ചൂ​സ്. ന്യൂ​യോ​ർ​ക്കി​ലെ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളി​ൽ നി​റ​സാ​നി​ദ്യ​മാ​ണ് അ​ല​ൻ.

രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ ആ​യാ​ലും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലാ​യ​ലും ച​ർ​ച്ചി​ൽ ആ​യാ​ലും അ​ല​ൻ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​മ​നി​ര​ത​നാ​ണ്. Y’s men’s ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന്‍റെ യൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യും അ​ല​ൻ സേ​വ​നം അ​നു​ഷ്‌​ടി​ക്കു​ന്നു.

ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്‌​സി​ൽ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം വാ​ൾ​സ്ട്രീ​റ്റി​ൽ റി​സ്ക​മാ​നേ​ജ്മെ​ന്‍റി​ൽ ജോ​ലി​യും തു​ട​ങ്ങി. മാ​താ​പി​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഫാ​മി​ലി ബി​സി​ന​സാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ൽ പാ​ർ​ടൈം ആ​യും ജോ​ലി ചെ​യ്യു​ന്നു.

ന്യൂ​യോ​ർ​ക്ക് സി​റ്റി​ഗ​വ​ൺ​മെ​ന്‍റി​ൽ മാ​നേ​ജ​റും എ​ൻ​യു​എം​സി – എ​ൻ​യു ഹെ​ൽ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ജി​ത് കൊ​ച്ചു​സി​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ റീ​യ​ല​റ്റ​റാ​യ ജ​യ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ് അ​ല​ൻ. സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ സ​ഹ​ചാ​രി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.