ദോഹ: അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ക്വാക്കർ ബ്രാൻഡിലുള്ള പ്രത്യേക ബാച്ചിലെ ഉത്പ്പന്നങ്ങളുടെ നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

ജനുവരി ഓമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആ​ഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഓക്ടോബർ ഒന്ന് കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമായ സാൽമൊണെല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യമുള്ളതിനാൽ ഉൽപ്പന്നം പിൻവലിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.