വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ജോ ബൈഡന് പ്രായം പ്രശ്നമാകുമെന്ന് ഹില്ലരി ക്ലിന്റൺ. കഴിഞ്ഞയാഴ്ച നടന്ന ജി 7 ഉച്ചകോടിക്കിടെ 80 കാരനായ ബൈഡൻ വീണതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ന്യൂയോർക്കിൽ നിന്നുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെനറ്ററുമായ 75 കാരിയായ ഹില്ലരി.
അടുത്തിടെ നടന്ന വാഷിംഗ്ടൺ പോസ്റ്റ്-എബിസി ന്യൂസ് സർവേയിൽ, 63 ശതമാനം അമേരിക്കക്കാരും ബൈഡന് ഫലപ്രദമായി ഭരിക്കാൻ പ്രായം തടസമാണെന്നും 62 ശതമാനം പേർ അദ്ദേഹം നല്ല ശാരീരികാവസ്ഥയിലല്ലെന്നുമാണ് പറയുന്നത്.
റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ വോട്ടെടുപ്പിൽ ഏകദേശം 60 ശതമാനം ഡമോക്രാറ്റുകളും ബെെഡന് പ്രായകൂടുതലാണെന്നും അംഗീകരിച്ചിരുന്നു.