ഗുരുതരാവസ്ഥയിൽ കൊച്ചി ലേക്ട ഷോർ ആശുപത്രി യിൽ കഴിയുന്ന നടൻ ഇന്നസെന്നിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വെന്റിലേറ്ററിൻ്റെ സഹായം തുടരുകയാണ്.
രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് നിലവിലുള്ള സ്ഥിതി വിലയിരുത്തും.

മന്ത്രി സജി ചെറിയാൻ, നടൻ ജയറാം തുടങ്ങിയവരിന്ന് ആശുപത്രിയിൽ എത്തി കുടുംബാംഗങ്ങളോടും, ഇടവേള ബാബുവിനോടും വിവരങ്ങൾ ആരാഞ്ഞു