സൂര്യകുമാർ യാദവ് തുടർച്ചയായി മൂന്ന് ഏകദിന ഇന്നിങ്ങുസ്കളിൽ ഗോൾഡൻ ഡക്ക് ആയിരിക്കുന്നു. ഇതിനെ സംബന്ധിച്ച പോസ്റ്റുകളിൽ ഇന്ത്യയിൽ തുടർച്ചയായി മൂന്ന് ഡക്ക് ആയ കളിക്കാരുടെ ലിസ്റ്റ് കോപ്പി പേസ്റ്റ് കമന്റ് കാണുന്നുണ്ട്. അതിൽ ആദ്യത്തെ പേരുകാരൻ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആണ്. അതിനെപ്പറ്റി കുറച്ച് കാര്യങ്ങൾ.

1. സച്ചിൻ ഒരു സീരിസിൽ അല്ല മൂന്ന് തവണ പുറത്താകുന്നത്.
2. ഗോൾഡൻ ഡക്ക് അല്ല
3. 79 ഏകദിന ഇന്നിങ്‌സുകൾ കളിച്ചു 2236 റൺസ് നേടിയതിനു ശേഷമാണ് ഈ മൂന്ന് ഡക്കുകൾ.
4. പുള്ളി ആദ്യത്തെ ODI സെഞ്ചുറി നേടിയത് ഇതിനു തൊട്ട് മുൻപിലുള്ള 79 മത് ഇന്നിങ്സിൽ ആണ്. അതായത് സൂര്യയെ പോലെ തുടർച്ചയായി പരാജയപ്പെട്ടിട്ടല്ല ആള് 3 സീറോ നേടിയത് എന്ന്
5. അതിന് ശേഷം പുള്ളി 48 സെഞ്ച്വറികൾകൂടി നേടി ലോക ഒന്നാം നമ്പർ കളിക്കാരൻ ആയി.

സൂര്യകുമാർ യാദവ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച T20 പ്ലെയർമാരിൽ ഒരാളാണ്. പക്ഷെ ODI വട്ട പൂജ്യവും. ഒരു 20 കളി കൂടി ചാൻസ് കൊടുത്താൽ രക്ഷപെടും. ഇന്ത്യ കളി തോൽക്കുമായിരിക്കും. പക്ഷെ സൂര്യ രക്ഷപെടും. ഓരോ അരിമണിയിലും അതാര് കഴിക്കണം എന്ന് എഴുതി വച്ചിട്ടുണ്ട് എന്നാണ് പഴമൊഴി. സൂര്യക്ക് T20 എന്നെഴുതിയ അരിമണിയാണ് എന്ന് തോന്നുന്നു.