ആർച്ച് ബിഷപ്പ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിലിൻ്റെ കബറടക്കം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപള്ളിയിൽ നടത്തും .

കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം രാവിലെ 9 .30ന് മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും.
കുർബാന, നഗരികാണിക്കൽ എന്നിവയ്ക്ക് ശേഷം ആവും കബറടക്കം.
മാർ പൗവത്തിലിൻ്റെ ജീവിതരേഖകൾ ഏഴ് ചെമ്പ് ഫലകങ്ങളിലാക്കി ഭൗതിക ശരീരത്തോടൊപ്പം വയ്ക്കും .ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഒപ്പുവച്ച ഫലകങ്ങളാണ് ഇത്.
ഇന്നലെ രാവിലെ മുതൽ ആയിരക്കണക്കിന് വൈദികരും സന്യസ്തരും വിശ്വാസികളുമാണ് മാർ പൗവത്തിലിൻ്റെ ഭൗതികശരീരം ദർശിക്കുവാനായി എത്തിച്ചേർന്നത്.