സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു റെക്കോർഡിൽഎത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ റെക്കോര്‍ഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവിലയുള്ളത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 60 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 50 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4430 രൂപയാണ്.