നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സര്‍വേ. അതേസമയം, അടുത്തവര്‍ഷം ഇത് 6.8 ശതമാനമായി കുറയുമെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

ലോകത്തെ സാമ്ബത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമാണ് അടുത്ത വര്‍ഷം 6.8 ശതമാനമായി കുറയുന്നതെന്നും സര്‍വേയില്‍ വിലയിരുത്തുന്നു. 8.7 ശതമാനമായിരുന്നു 2021 – 22 സാമ്ബത്തിക വര്‍ഷത്തിലെ വളര്‍ച്ച. ലോകത്ത് അതിവേഗം വളരുന്ന ശക്തിയായി ഇന്ത്യ തുടരുമെന്നും സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയിലുണ്ടായ സംഭവ വികാസങ്ങള്‍ അവലോകനം ചെയ്യുന്ന രേഖയെയാണ് സാമ്ബത്തിക സര്‍വെ എന്ന് പറയുന്നത്. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യം എന്തിനൊക്കെയാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇതിലുണ്ടാകും