യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് പി.കെ ഫിഫോസ്.

28 യൂത്ത് ലീഗ് നേതാക്കൾ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലാണ്.

കയ്യാമവും ജയിലറയും കാണിച്ച് പോരാട്ടവീര്യം കെടുത്താമെന്നത് പിണറായി പോലീസിന്റെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പ്രതികരിച്ചു.