ശശി തരൂരിനെ മന്നം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ എന്‍ എസ് എസില്‍ വലിയ തര്‍ക്കം. ഇതേ തുടര്‍ന്ന് എന്‍ എസ് എസ് രജിസട്രാര്‍ ഡോ. പി എന്‍ സുരേഷ് തല്‍സ്ഥാനം രാജിവച്ചു. ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരുമായുളള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചതെന്നറിയുന്നു. യു ഡി എഫ് ഭരണകാലത്ത് കലാമണ്ഡലം വൈസ് ചാന്‍സലറായിരുന്ന ഡോ. പി എന്‍ സുരേഷ് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.

ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ജി സുകുമാരന്‍ നായര്‍ ഇടെപെട്ട് സുരേഷിന്റെ രാജി എഴുതിവാങ്ങിയതാണെന്നും സൂചനയുണ്ട്. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റു ചില അംഗങ്ങള്‍ക്കും തരൂരിനെ ക്ഷണിച്ചുകൊണ്ടുവന്നതില്‍ ശക്തിയായ എതിര്‍പ്പുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ് അവരാരും എതിര്‍പ്പ് പരസ്യമാക്കിയിട്ടില്ല.