കടുത്തുരുത്തി: ബ്രേക്കില്ലാത്ത സൈക്കിളിൽ തെക്കേയിന്ത്യ ചുറ്റി പ്രകാശൻസ്വാമി ശബരിമലയിലേക്ക്. ചാലക്കുടി സ്വദേശിയായ പ്രകാശൻ ഒരുവർഷം മുമ്പാണ് സൈക്കിളിൽ നാട് ചുറ്റി ക്ഷേത്രദർശനം തുടങ്ങിയത്. രാമേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങൾ പിന്നിട്ട ശേഷമാണ് കേരളത്തിലേക്കെത്തിയത്.

ഭാരത് സർക്കസിലെ കലാകാരനായിരുന്നു 77-കാരനായ പ്രകാശൻ. ഇതാണ് പ്രകാശനെ ബ്രേക്കില്ലാത്ത സൈക്കിളിൽ ലോകം ചുറ്റാൻ േപ്രരിപ്പിച്ചത്. മുമ്പ് സൈക്കിളിൽ ജമ്മുകശ്മീരിലെ ലഡാക്കിലും പോയിരുന്നെന്ന് പ്രകാശൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിലെത്തിയത്. പൊതുജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരം. ഇത്തവണത്തെ യാത്രയ്ക്കിടെയിൽ തമിഴ്നാട്ടിൽവച്ച് തന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുണികളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.