പേരാവൂര്‍: കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കാഞ്ഞിരപ്പുഴയിലെ ഫാമിലുള്ള പന്നികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി നൂറോളം പന്നികളെ കൊന്നൊടുക്കും. ആഫ്രിക്കന്‍ പന്നിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.