യാക്കോബായ – ഓർത്തഡോക്സ് സഭാത്തർക്കത്തിൽ സംസ്ഥാന സർക്കാ‍ർ എത്രയും വേഗം നിയമനിർമാണം നടത്തണമെന്ന് യാക്കോബായ സഭ. സമാധാന ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറിയത് അപലപനീയമാണെന്ന് യാക്കോബായ സഭ വിമര്‍ശിച്ചു.

ച‍ർച്ചകൾക്ക് ശേഷം ഏകപക്ഷീയമായ പ്രസ്താവന നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഓർത്ത‍ഡോക്സ് സഭ ശ്രമിക്കുന്നതെന്നും യാക്കോബായ സഭ ആരോപിച്ചു. നിയമനിർമാണത്തിനായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണമെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭ്യര്‍ത്ഥിച്ചു.

ഓർത്തഡോക്സ‌്- യാക്കോബായ കേസിൽ മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്.