പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. എ​ത്ര രൂ​പ കൂ​ട്ട​ണ​മെ​ന്ന് മി​ൽ​മ​യു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. വി​ല കൂ​ട്ടാ​തെ വ​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം മി​ല്‍​മ പാ​ൽ ലി​റ്റ​റി​ന് 8.57 രൂ​പ കൂ​ട്ടാ​ൻ വി​ല നി​ർ​ണ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. സ​മി​തി​യു​ടെ ശി​പാ​ർ​ശ മി​ൽ​മ ചൊ​വ്വാ​ഴ്ച സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. ഈ ​മാ​സം 21ന് ​മു​ൻ​പ് വി​ല വ​ർ​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ മാ​സം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു രൂ​പ വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട്. ഇ​ന്ന് പാ​ല​ക്കാ​ട്ട് ചേ​ർ​ന്ന മി​ൽ​മ​യു​ടെ യോ​ഗം വി​ല നി​ർ​ണ​യ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു. തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.