വിദ്യാർത്ഥിയെ ബസ് കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെ ഇട്ടതായി പരാതി. ചാവക്കാട് എടക്കഴിയൂർ കുറുപ്പത്ത് ഫിറോസ് മകൻ റിഷിൻ മുഹമ്മദിനെയാണ് ബസ്സിൽ നിന്നും വലിച്ചു താഴെയിട്ടതായി പരാതി വന്നത്.

ചാവക്കാട് എംആർആർഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റിഷിൻ മുഹമ്മദ്‌ . ബസിൽ നിന്ന് തള്ളിയിട്ടതിനെത്തുടർന്ന് റിഷിന്റെ കൈ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇന്ന് വൈകീട്ട് ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ചാണ് സംഭവം.

പൊന്നാനി റൂട്ടിലെ ഓടുന്ന ഹനീഫ ബസിൽ നിന്നും, ബസിൽ കയറേണ്ട എന്ന് പറഞ്ഞ കണ്ടക്ടർ വലിച്ചു താഴേക്ക് ഇടുകയായിരുന്നു എന്ന് റിഷിൻ മുഹമ്മദ്‌ പറഞ്ഞു.

വീണു പരിക്കെറ്റ കിടക്കുന്ന റിഷിനെ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.