തൃശ്ശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ ആളൂര്‍ സ്വദേശി എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസല്‍ ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെത്തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.