എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചത് തുടരുന്നതിനുള്ള അവസരം തേടിയാണ് തങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമായത്.

കോട്ടയത്തും ഇടുക്കിയിലും എല്‍ഡിഎഫ് നേരത്തെ വിജയിക്കാത്തിടത്ത് വിജയിച്ചു. ഇപ്പോള്‍ കോട്ടയത്തെ 70% പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്.

ഇടതുമുന്നണിയുടെ ഭാഗമായതോടെ തങ്ങള്‍ എല്ലാ ജില്ലകളിലും മത്സരിച്ചു. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കലും നടക്കാത്തതായിരുന്നു അത്. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.