രാജ്യത്ത് 67 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നല്‍കിയിട്ടുണ്ട്.

ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ മാനിച്ചും 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമ ഭേദഗതിയും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് 67 വെബ്‌സൈറ്റുകള്‍ നിരോധിച്ചത്.

നേരത്തെയും ലൈംഗികത ഉള്ളടക്കമായുള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പൂര്‍ണ്ണ നഗ്‌നതയോ അര്‍ദ്ധ നഗ്‌നനതയോ ചിത്രീകരിക്കുകയോ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാന്‍ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിന്‍ പ്രകാരമാണ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.