ശ്രീനാഥ് ഭാസിയെ തല്ക്കാലം സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.

ശ്രീനാഥ് ഭാസിയേയും പരാതിക്കാരിയേയും വിളിച്ചു വരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. കേസിൽ ഇടപെടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.