തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി: സഭാ നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് ഭാരതീയ വിചാര കേന്ദ്രം. പദ്ധതി നിർത്തിവെച്ച് പുതുതായി തീരശോഷണ പഠനവും മറ്റും നടത്തണമെന്ന പിടിവാശിയിൽലാണ് സഭാ നേതൃത്വം. ഇത് സംബന്ധിച്ച് സംസ്ഥാന തുറമുഖ വകുപ്പ്മന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണം സാമാന്യ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും ജനറൽ സെക്രട്ടറി കെ.സി.സുധീർബാബു പ്രസ്താവനയിൽ അറിയിച്ചു. 

കഴിഞ്ഞ ആഗസ്റ്റ് മധ്യം മുതൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല. ഇത്സംബന്ധിച്ച് സർക്കാരും, തുറമുഖ അധികൃതരും ലത്തീൻ സഭാ നേതൃത്വവും പലവട്ടം ചർച്ചകൾ നടത്തി. സമരസമിതിയുടെ ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാൻ അധികൃതർ തയാറായിട്ടുണ്ട്.

2015-ൽതുടക്കമിട്ട ഈ പദ്ധതി 2019-20 കാലത്ത് പൂർത്തീകരിക്കേണ്ടതായിരുന്നു. ഓഖി, കോവിഡ്, തുടങ്ങിയ അസാധാരണ സാഹചര്യങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലധികം വൈകി. എന്നാൽ സമീപകാലത്ത് തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗതയിൽ മുന്നേറി. 2023 ഒക്ടോബറിൽ ഒന്നാം ഘട്ടവും, 2024-ൽ രണ്ടാം ഘട്ടവും പൂർത്തിയാക്കി. രാജ്യത്തിന് അഭിമാനിക്കാവുന്ന ആഴക്കടൽ രാജ്യന്തര റമുഖമായിമാറുമെന്ന പ്രതീക്ഷയാണ് ഇപ്പോഴത്തെ സമരം പ്രതിസന്ധിയിലായിരിക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.