സംസ്ഥാന എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദിന്റെ കുടുംബത്തിലേക്ക് എഞ്ചിനീയറിംങ് എൻട്രൻസ് ഒന്നാം റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്.

2019 ൽ ചേട്ടൻ വിഷ്ണുവിന് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നാലെയാണ് വിശ്വനാഥ് വിനോദിനും ഒന്നാം റാങ്ക് ലഭിച്ചത്. ഇടുക്കി സ്വദേശികളായ അണക്കര ശങ്കരമംഗലം വിനോദ്കുമാറും, ചാന്ദ്നിയും മക്കളുടെ പഠനാർത്ഥമാണ് കോട്ടയത്തേക്ക് താമസമാക്കിയത്. പരീക്ഷയിലെ ഏറ്റവും ഉയർന്ന സ്കോറാണ് വിശ്വനാഥ് കരസ്ഥമാക്കിയതും.(സ്കോർ – 596.8071)

എസ്​.ടി. വിഭാഗത്തിൽ 2–ാം റാങ്ക് കരസ്​ഥമാക്കിയതും കോട്ടയം സ്വദേശിയാണ്. ഗാന്ധിനഗർ സ്വദേശിയായ ജെഫറി. എറ്റുമാനൂർ എസ്​.എഫ്.എസ്​ പബ്ലിക് സ്കൂളിലെ പ്ലസ്​ടു പഠന
ത്തോടൊപ്പം രണ്ടുവർഷമായി പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ ബ്രില്ല്യൻ്റിൽ പരിശീലനം നേടിവരുകയായിരുന്നു. ഡോക്ടർ ദമ്പതികളായ സാം ക്രിസ്റ്റി മാമ്മൻ്റെയും, റേച്ചൽ കെ. സാമുവലിൻ്റെയും മകനാണ്.

12-ാം റാങ്ക് നേടിയ കെവിൻ തോമസ് ജേക്കബും കോട്ടയം സ്വദേശിയാണ്.

മാന്നാനം മാളിയേക്കൽ അപ്പാർട്ടുമെൻസിൽ താമസിക്കുന്ന കെവിൻ 579.1440 എന്ന സ്കോർ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.